വടകര: വടകര വില്യാപ്പള്ളിയില്‍ യുവാവിന്റെ പരാക്രമത്തില്‍ അയല്‍വാസിയായ യുവാവിന് കുത്തേറ്റു. വില്യാപ്പള്ളി സ്വദേശി സുജിത്തിനാണ് കുത്തേറ്റത്.
കുത്തുന്നത് തടയാൻ ശ്രമിച്ച ശശിത്ത് കുമാറിനും പരുക്കേറ്റു. ഇരുവരുടെയും പരുക്ക് ഗരുതരമല്ല. വില്യാപ്പള്ളി സ്വദേശി ശ്രീരേഷ് എന്ന മുത്തുവാണ് കുത്തിയത്. വൈകിട്ട് 6.30 ഓടെയാണ് സംഭവം. മുത്തുവിനെ വീട് വളഞ്ഞ് മല്‍പിടുത്തത്തിലൂടെ, വടകര പൊലീസ് പിടി കൂടുകയായിരുന്നു. പ്രതിയെ പൊലീസ് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.