തലശ്ശേരി : സ്‌പോർസ് കേരള ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടത്തുന്ന ഫുട്‌ബോൾ സമ്മർ പരിശീലനത്തിനായുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. ഏപ്രിൽ ഒന്നുമുതൽ മേയ് 31 വരെ പാലയാട് അബു ചാത്തുക്കുട്ടി സ്റ്റേഡിയം, തലശ്ശേരി മുൻസിപ്പൽ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് പരിശീലനം. മുൻ കേരള താരം എം. മിഥുൻ ക്യാമ്പിന് നേതൃത്വം നൽകും. ഫോൺ: 9895142488, 8086713194 (തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയം), 7012856522, 9562279035 (അബു ചാത്തുകുട്ടി സ്റ്റേഡിയം).