മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട്ട് എസ്‌ഡിപിഐ പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്. വീടിനും മുറ്റത്ത് നിർത്തിയിട്ട സ്‌കൂട്ടറിനും കേട് പാട് പറ്റി.
മുഴപ്പിലങ്ങാട് മഠം പിലാച്ചേരി സിറാജിൻ്റെ വീട്ടിന് നേരെയാണ് സ്റ്റീൽ ബോംബെറിഞ്ഞത്. ഇന്നു രാവിലെ ആറ് മണിയോടെയായിരുന്നു ആക്രമണം. എടക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.