Zygo-Ad

തലശ്ശേരി ജഗന്നാഥ ക്ഷേത്രോത്സവത്തിന് കൊടിയേറി


                              

തലശ്ശേരി: ജഗന്നാഥ ക്ഷേത്രോത്സവത്തിന് കൊടിയേറി. നൂറുകണക്കിന് ഭക്തരുടെ സാന്നിധ്യത്തിൽ ഞായറാഴ്ച രാത്രി 10.45-ന് ക്ഷേത്രാചാര്യൻ പറവൂർ രാകേഷ് തന്ത്രി കൊടിയേറ്റി. 

കൊടിയേറ്റത്തിന് മുന്നോടിയായി കൊടി പൂജയും ആചാര്യ വരണവും നടത്തി. കൊടിയേറ്റത്തിന് ശേഷം അത്താഴപൂജ, കരിമരുന്ന് പ്രയോഗം, എഴുന്നള്ളത്ത് എന്നിവ നടത്തി.

തിങ്കളാഴ്ച മുതൽ 15 വരെ ഉത്സവ ദിവസങ്ങളിൽ രാവിലെ ശീവേലി, വൈകീട്ട് ശീവേലി എഴുന്നള്ളത്ത്, രാത്രി ചുറ്റുവിളക്ക്, സാംസ്കാരിക സമ്മേളനം, എഴുന്നള്ളത്ത് എന്നിവയുണ്ടാകും. 

തിങ്കളാഴ്ച വൈകീട്ട് 6.30-ന് സാംസ്കാരിക സമ്മേളനം ശിവഗിരിമഠം ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യും.

മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി.ശ്രേയാംസ്‌കുമാർ മുഖ്യ പ്രസംഗം നടത്തും. ഗോകുലം ഗോപാലൻ, പോലീസ് ഐ.ജി. കെ.സേതുരാമൻ എന്നിവർ പങ്കെടുക്കും. രാത്രി 9.30-ന് തിരുവനന്തപുരം വൈശാലി കമ്യൂണിക്കേഷൻസ് മെഗാഷോ അവതരിപ്പിക്കും. 

സിനിമാ താരങ്ങളായ ദിലീപ്, ജയസൂര്യ, ജോജോ, ഉണ്ണി മുകുന്ദൻ എന്നിവർ ഉത്സവപരിപാടിയിൽ പങ്കെടുക്കും. 16-ന് ഉത്സവം കൊടിയിറങ്ങും

വളരെ പുതിയ വളരെ പഴയ