പുന്നോൽ : പെട്ടിപ്പാലത്ത് അവശേഷിക്കുന്ന മാലിന്യം നീക്കൽ പുരോഗമിക്കുന്നു. 1927 മുതൽ 2012 വരെയുള്ള കാലയളവിൽ തള്ളിയ 56.888 ക്യൂബിക് മീറ്റർ മാലിന്യമാണ് നീക്കം ചെയ്യുന്നത്.എട്ട് ഏക്കർ കേന്ദ്രത്തിലെ അഞ്ചര ഏക്കറിലാണ് മാലിന്യമുള്ളത്. ഇത് നീക്കംചെയ്യാൻ ഹരിത ട്രിബ്യൂണൽ നിർദേ ശിച്ചതോടെ തലശേരി നഗരസഭസ്വകാര്യ സ്ഥാപനവുമായി ചേർന്ന് 5.97 കോടി രൂപയുടെ കരാറുണ്ടാക്കുകയും പ്രവൃത്തി ആരംഭിക്കുകയുമായിരുന്നു.
3.46 ഹെക്ടർ സ്ഥലത്ത് കെട്ടി ക്കിടക്കുന്ന മാലിന്യം ഖനനം ചെയത് ഡ്രമ്മൽ, കൺവേയർ എന്നീ യന്ത്രങ്ങളിൽ നിക്ഷേപിച്ച് മണ്ണ്, പ്ലാസ്റ്റിക്, ചില്ല്, റബർ തുടങ്ങിയവ വേർതിരിക്കുന്നു. പഴകിയ മാലിന്യം 12 ഇനങ്ങളാക്കിയും വിവിധ കേന്ദ്രങ്ങളിൽ കൊണ്ടുപോകുന്നു. പ്ലാസ്‌റ്റിക് മാലിന്യം സിമൻ്റ് ഫാക്ടറിയിലെത്തിച്ചും സംസ്കരിക്കും. മുൻകാലത്ത് മാലിന്യത്തിനുമേൽ മണ്ണിട്ട് മൂടുന്നതായിരുന്നു രീതി.
ഇത്തരത്തിൽ മൂടിയ മാലിന്യവും കുഴിച്ചെടുത്ത് വേർതിരിച്ച് സംസ്കരിക്കുകയും ഖനനം ചെയ്യുന്ന മണ്ണ് ലാബിലെ പരിശോധനകൾക്കു ശേഷം അവിടെത്തന്നെ നിക്ഷേപിക്കുകയും ചെയ്യും. നിലവിൽ 138 ടൺ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തു. ഇനിയും 3 മീറ്ററോളം ആഴത്തിൽ കുഴിച്ച് മാലിന്യം പുറത്തെടുക്കണ്ടതായി വരും. 8 8 തൊഴിലാളികൾ വി 2 2 ഷിഫ്റ്റുകളിലായാണ് പണിയെടുക്കുന്നുണ്ട്. 3 മാസംമുമ്പ് യന്ത്രം സ്ഥാപിക്കുന്നതടക്കമുള്ള പ്രവൃത്തി തുടങ്ങി. ഒന്നര മാസമായി മാലിന്യം വേർതിരിക്കൽ നടന്നു കൊണ്ടിരിക്കുന്നു. കാൽമെൽ പ്രൈവറ്റ് ലിമിറ്റഡ് എംസികെ കമ്പനിക്കാണ് ഇതിന്റെ ചുമതല.
ജൂണിന് മുമ്പായി മുഴുവൻ മാലിന്യവും നീക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി നഗരസഭാ ചെയർമാൻ കെ എം ജമുനാറാണി പറഞ്ഞു. മാലിന്യം നീക്കിയതിനുശേഷം പ്രദേശത്ത് ടർഫ്, പാർക്ക്, കായിക പരിശീലനത്തിനുള്ള ഗ്രൗണ്ട് ഗ്രൗണ്ട് എന്നിവ നിർമിക്കാനാണ് ആലോചിക്കുന്നത്. തീര ദേശ പരിപാലന നിയമത്തിന് കീഴിൽ വരുന്ന പ്രദേശമായതിനാൽ നിർമാണ പ്രവൃത്തിക്ക് പരിമിതിയുണ്ടെന്നും അവർ പറഞ്ഞു.