തലശേരി:അച്ഛനും മകനും വീട്ടിൽ ബഹളമുണ്ടാക്കുന്നുവെന്ന വീട്ടമ്മയുടെ പരാതി അന്വേഷിക്കാ നെത്തിയ പൊലീസിനെ കൈയേറ്റം ചെയ്‌ത രണ്ടുപേർ അറസ്‌റ്റിൽ. കോമത്ത്പാറ വണ്ണത്താൻവീട്ടിൽ കെ പി രാജേഷ് (57), മകൻ തേജസ് (24) എന്നിവരെ തലശേരി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു.
വീട്ടമ്മയായ അജിതയുടെ പരാതി അന്വേഷിക്കാൻ ഞായർ രാത്രി 9.30യോടെയാണ് പൊലീസ് വീട്ടിലെത്തിയത്. ബഹളത്തിൻ്റെ വീഡിയോ ചിത്രീകരി ക്കുന്നതിനിടെയാണ് ഇവർ പൊലീസിന് നേരെ തിരിഞ്ഞത്.എഎസ്ഐ ജയകൃഷ്‌ണൻ, ഡ്രൈവർ ആകർഷ് എന്നിവരാണ് കൈയേറ്റത്തിനിരയായത്