വടകര: മോഷ്ടിച്ച ബൈക്കുകളുമായി സ്കൂള്‍ വിദ്യാർഥികള്‍ പൊലീസ് പിടിയില്‍. 6 ബൈക്കുകള്‍ മോഷ്ടിച്ച 9,10 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാർഥികളാണ് പിടിയിലായത്.
ഇവരെ അടുത്ത ദിവസം ജുവൈനല്‍ ജസ്റ്റിസ് ബോർഡിനു മുന്നില്‍ ഹാജരാക്കും.
ഒരു മാസത്തിനിടെ റെയില്‍വേ സ്റ്റേഷൻ, കീർത്തി തിയറ്റർ പരിസരം എന്നിവിടങ്ങളില്‍ നിന്നാണ് ബൈക്കുകള്‍ കാണാതായത്.
ബൈക്കിന്റെ വയർ മുറിച്ച് സ്റ്റാർട്ടാക്കി പോയ ശേഷം വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് ചേസിസ് നമ്ബർ ചുരണ്ടിയും രൂപ മാറ്റം വരുത്തിയും മേമുണ്ട, ചല്ലി വയല്‍ ഭാഗങ്ങളില്‍ കറങ്ങുകയാണ് പതിവ്. ബൈക്ക് തകരാറായാല്‍ റോഡരികില്‍ ഉപേക്ഷിക്കും.
മോഷ്ടിച്ച രീതിയെപ്പറ്റിയും നമ്ബർ പ്ലേറ്റ്, ചേസിസ് നമ്പർ മാറ്റം എന്നിവയ്ക്കു പുറമേ നിന്നുള്ള സഹായം ഉണ്ടായിരുന്നോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്.
പിടി കൂടിയ ബൈക്കില്‍ 4 പേർ തങ്ങളുടെ വാഹനം തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കി ബൈക്കിന്റെ ഉടമകളെ കണ്ടെത്താൻ ശ്രമം തുടങ്ങി.