Zygo-Ad

സർവീസിൽ നിന്ന് വിരമിച്ചു നാട്ടിൽ എത്തിയ സി ആർ പി എഫ് ജവാന് ഊഷ്മള സ്വീകരണം നൽകി


 40 വർഷം CRPF ഇൽ രാജ്യ സേവനം നടത്തി തിരിച്ചെത്തിയ  പിണറായി സ്വദേശി  ഇൻസ്‌പെക്ടർ M രാജന് ആണ്    കണ്ണൂർ CRPF കൂട്ടായ്മയുടെ നേതൃത്വത്തിൽ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകിയത്.

കണ്ണൂർ ജില്ലയിലെ CRPF ജവാൻമാരുടെ കൂട്ടായ്മ ആണിത്. കോവിഡ് കാലം മുതൽ നിരവധി സേവനപ്രവർത്തങ്ങ്ൾ നടത്തിയാണ്  ഈ കൂട്ടായ്മ സന്നദ്ധ പ്രവർത്തഞങ്ളിൽ ആക്റ്റീവ് ആയത്.  ജില്ലയിലെ ജവാൻമാരുടെ യും കുടുംബത്തിന്റെയും  ക്ഷേമം ആണ് മുഖ്യ ലക്ഷ്യം.  രാജ്യത്തിന്റ വിവിധ ഭാഗങ്ങളിൽ ഡ്യൂട്ടിയിൽ ഇരിക്കുന്ന ജവാന്മാർക്കോ അവരുടെ  കുടുംബത്തിനോ ഏത്  തരത്തിൽ ഉള്ള പ്രയാസങ്ങ്ൾ വന്നാലും കൂട്ടായ്മ ഓടി എത്തും.കൂട്ടായ്മയുടെ ഈ ഒരു പ്രവർത്തനം  ജവാന്മാർക്കും, കുടുംബത്തിനും ഏറെ ആശ്വാസകരമാണ്.  ഇതുപോലെ തന്റെ യൗവനം മുഴുവൻ രാജ്യത്തിന് സമർപ്പിച്ച് നാട്ടിൽ എത്തുന്ന ജില്ലയിലെ CRPF ജവാൻ മാർക്കു സ്വീകരണം നൽകി വരുന്നുണ്ട്. മുന്നേ ഒരു ജവാൻ വിരമിച്ചു എത്തുമ്പോൾ യാതൊരു വിലയും കല്പിച്ചിരുന്നില്ല. പക്ഷെ കണ്ണൂർ CRPF കൂട്ടായ്മയുടെ മാതൃകാ പരമായ പ്രവർത്തനം  വിരമിച്ചു നാട്ടിൽ എത്തുന്ന ജവാന്മാർക്കു ഏറെ സന്തോഷം ആണ് നൽകുന്നത്. ഇത്തരം പരിപാടികൾ വിജയിപ്പിക്കുന്നത് കുറച്ചു ദിവസങ്ങ്ൾ മാത്രം അവധിയിൽ നാട്ടിൽ എത്തുന്ന കൂട്ടായ്മയിലെ ജവാന്മാരും, കൂട്ടായ്മയിലെ വിരമിച്ച ജവാന്മാരും, അവരുടെ കുടുംബാഗങ്ങളും  ആണ്.

 1965 ഇൽ പിണറായിയിലെ വെണ്ടുട്ടായിൽ  late ശ്രീ എം ബാലൻ, ജാനകി ദമ്പതികളുടെ   മകനായി ജനിച്ച ശ്രീ എം രാജൻ 1985 ഇൽ ആണ് CRPF ഇൽ ജോയിൻ ചെയ്യുന്നത്.. DELHI ജഡോതകലയിൽ   ഒരു വർഷം നീണ്ട കഠിന പരിശീലനത്തിനു ശേഷം  ജമ്മു കാശ്മീർ, ഛത്തീസ്‌ഗഡ്,  ആസ്സാം, ആന്ധ്രാ പ്രദേശ്, കോയമ്പത്തൂർ, അയോദ്ധ്യ എന്നിവടങ്ളിൽ ഡ്യൂട്ടി ചെയ്തു.  ഇതിനിടയിൽ  1991 മുതൽ 1995 വരെ തമിഴ് നാട് പോലീസിലും, 1987 മുതൽ 1991 വരെ  ദേശീയ സുരക്ഷാ ഏജൻസി ആയ NSG  COMMANDO ആയി സേവനമനുഷ്ഠിക്കാൻ ഭാഗ്യം ലഭിച്ചു .  കോയമ്പത്തൂരിലെ 105 ആം ബറ്റാലിയൻ റാപ്പിഡ് ആക്ഷൻ  ഫോഴ്സിൽ നിന്നും ആണ് ശ്രീ രാജൻ തന്റെ 40 വർഷം നീണ്ട രാജ്യ സേവനം പൂർത്തിയാക്കി നാട്ടിലക്കു മടങ്ങി എത്തിയത്.വീട്ടമ്മ യായ സി. ബിന്ദു ഭാര്യയും, ഹരിത  സി, ആതിര  സി  എന്നിവർ മക്കളുമാണ്.

..റെയിൽവെ സ്റ്റേഷനിൽ നടന്ന സ്വീകരണചടങ്ങിൽ കൂട്ടായ്മ അഡ്മിൻ ശ്രീ രാജേന്ദ്രൻ നായർ അധ്യക്ഷൻ ആയിരുന്നു. ശ്രീ രാജന്റെ അമ്മ ശ്രീമതി ജാനകി m ബൊക്കെ നൽകി സ്വീകരിച്ചു.ശ്രീ ബാലകൃഷ്ണൻ സി, വിജയൻ ചാമ്പാട് (all india പരമിലിട്ടറി അസോസിയേഷൻ )ശ്രീ രവീന്ദ്രൻ C(CRPF പെൻഷൻ ഫോറം ) RPF ഉദ്യോഗസ്ഥൻ ശ്രീ ETK പവിത്രൻ എന്നിവർ സംസാരിച്ചു.

സ്വീകരണപരിപാടിയിൽ  കൂട്ടായ്മയുടെ മെമ്പേഴ്സും കുടുംബാഗങ്ങളും, Crpf പെൻഷൻ ഫോറം അംഗങ്ങളും, RPF, GRP, റെയിവേ ഉദ്യോഗസ്ഥരും, നാട്ടുകാരും പങ്കെടുത്തു. അഡ്മിൻ മാർ ആയശ്രീ ഗണേശൻ p,ശ്രീ പ്രദീപൻ Kk, ശ്രീകാന്ത് k, ശ്രീ രാജേന്ദ്രൻ നായർ എന്നിവർ നേതൃത്വം നൽകി.

  സ്വദേശമായ പിണറായിൽ എത്തിയ ശ്രീ രാജനെ വെണ്ടുട്ടായി  പൗര സമിതി   സ്വീകരിച്ചു. പൗരസമിതി ചെയർമാൻ ശ്രീ സനീഷ് ബാബു,  കൺവീനർ ശ്രീ ആലക്കണ്ടി  ഗംഗാധരൻ, വാർഡ് മെമ്പറും വിമുക്ത ഭടന്മാരുടെ  സംഘടന ആയ ദർശി യുടെ ജില്ല കമ്മിറ്റി മെമ്പറും ആയ ശ്രീ ജയദേവൻ k എന്നിവർ നേതൃത്വം നൽകി സംസാരിച്ചു.  ഇത്തരം ഒരു സ്വീകരണം ലഭിച്ചതിൽ കണ്ണൂർ CRPF കൂട്ടായ്മ യോടും, വെണ്ടുട്ടായി  പൗര സമിതിക്കും ശ്രീ രാജൻ നന്ദി പറഞ്ഞു

വളരെ പുതിയ വളരെ പഴയ