കോഴിക്കോട്: കുണ്ടായിത്തോട് സ്കൂള്‍ വാനില്‍ നിന്നിറങ്ങിയ രണ്ടാം ക്ലാസുകാരി അതേ വാഹനമിടിച്ച് മരിച്ചു. ചെറുവണ്ണൂർ വെസ്റ്റ് എഎല്‍പി സ്കൂളിലെ വിദ്യാർഥിനിയായ നല്ലളം സ്വദേശി സൻഹ മറിയം (8) ആണ് മരിച്ചത്.
കുട്ടിയെ വീടിന് സമീപം ഇറക്കിയ ശേഷം വാഹനം പിന്നോട്ട് എടുക്കുമ്പോഴായിരുന്നു അപകടം. കുട്ടിയുടെ ദേഹത്തു കൂടി വാൻ കയറിയിറങ്ങിയതായാണ് വിവരം. കുട്ടി സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു.