Zygo-Ad

വടകരയില്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ തീ പിടിച്ചു


വടകര: വടകര ടൗണില്‍ പാർക്ക് റോഡില്‍ ഫാമിലി വെഡിങ്‌സ്, മലബാർ ഗോള്‍ഡ് എന്നിവയുടെ പാർക്കിങ്‌ ഗ്രൗണ്ടിലെ അടിക്കാടിനും പുല്ലിനും തീപിടിച്ചു.

വടകര അഗ്നിരക്ഷാ സേനയെത്തി തീയണച്ചു.

ഗ്രൗണ്ടിന്റെ ഒരു വശത്ത് വാഹനങ്ങള്‍ പാർക്ക് ചെയ്തിരുന്നെങ്കിലും നാശ നഷ്ടമൊന്നുമില്ല. 

സീനിയർ ഫയർ റസ്‌ക്യൂ ഓഫീസർ ഒ. അനീഷിന്റെ നേതൃത്വത്തില്‍ ഫയർ ഓഫീസർമാരായ കെ. സന്തോഷ്, ടി. ഷിജേഷ്, മനോജ് കിഴക്കെക്കര, എസ്.ആർ. സാരംഗ്, എൻ. സത്യൻ എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്.

വളരെ പുതിയ വളരെ പഴയ