തലശ്ശേരി കടൽപ്പാലം കേന്ദ്രീകരിച്ച് വർധിച്ചുവരുന്ന മാലിന്യ നിക്ഷേപം തടയുന്നതിനായി മത്സ്യ വ്യാപാര തൊഴിലാളികളുടെയും കച്ചവടക്കാരുടെയും ജനകീയ പങ്കാളിത്തത്തോടെ സ്ഥാപിച്ച നിരീക്ഷണ ക്യാമറയുടെ സ്വിച്ച് ഓൺ കർമം നിയമസഭാ സ്പീക്കർ അഡ്വ. എ. എൻ ഷംസീർ നിർവഹിച്ചു.
പോലീസ് എയ്ഡ് പോസ്റ്റ് മുതൽ മത്സ്യമാർക്കറ്റ് ഭാഗത്ത് വരെയാണ് ക്യാമറകൾ. ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡിങ് ക്യാമറയും നാല് ബുള്ളറ്റ് ക്യാമറകളുമാണ് ഇവിടെയുള്ളത്. ഇതുവഴി മാലിന്യം തള്ളുന്ന വണ്ടികളുടെ നമ്പർ പ്ലേറ്റ് ട്രാക്ക് ചെയ്യാനും അവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കാനും കഴിയും.
തലശ്ശേരി നഗരസഭാ ചെയർപേഴ്സൺ കെ. എം ജമുനാ റാണി, സബ് കലക്ടർ കാർത്തിക് പാണിഗ്രാഹി, എ എസ് പി പി.ബി കിരൺ തുടങ്ങിയവർ പങ്കെടുത്തു.