കണ്ണൂർ : തലശ്ശേരി മണോളിക്കാവില്‍ ഉത്സവത്തിനിടെ പൊലീസിനെ അക്രമിച്ച സംഭവത്തില്‍ രാഷ്ട്രീയമില്ലെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ.
കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൊലീസിനെതിരെ സി.പി.എം പ്രവർത്തകരെന്ന് പറഞ്ഞ് വധഭീഷണി മുഴക്കിയെന്ന് എഫ്.ഐ.ആറില്‍ എഴുതിയിട്ടുണ്ടെങ്കില്‍ അതു പൊലീസിനോട് തന്നെ ചോദിക്കണം.
ജില്ലയില്‍ പൊലീസിനെതിരെ സി.പി.എമ്മിന് യാതൊരു പരാതിയുമില്ല. മികച്ച പ്രവർത്തനമാണ് പൊലീസ് നടത്തുന്നത്. പാതി വില തട്ടിപ്പു കേസില്‍ കോണ്‍ഗ്രസുകാരും ബി.ജെ.പി ക്കാരുമായ പ്രതികളെ പൊലിസും ഇഡിയും അറസ്റ്റു ചെയ്തു വരികയാണെന്നും എം.വിജയരാജൻ പറഞ്ഞു.
മണോളിക്കാവ് ഉത്സവവുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ പാർട്ടിക്ക് അറിവില്ലാത്തതാണ്. അതു പരിശോധിക്കുമെന്നും ജയരാജൻ പറഞ്ഞു.