Zygo-Ad

കളരി വിളക്ക് തെളിഞ്ഞു:പൊന്ന്യത്ത് ഇനി അങ്കം മുറുകും

 


തലശേരി :കൈയ്ക്കരുത്ത് മെയ്ക്കരുത്തായി പകർന്നാടിയ വടക്കൻപാട്ടിലെ വീരയോദ്ധാക്കളുടെ സ്മരണയിൽ പൊന്ന്യത്തങ്കത്തിന് കൊടിയുയർന്നു. ചരിത്രവും ഐതിഹ്യവുമെല്ലാം ഇഴപിരിഞ്ഞുകിടക്കുന്ന പൊന്ന്യത്തെ മണ്ണിൽ സീൽക്കാരം മുഴക്കി ഉറുമിത്തലപ്പ് വാനിലേക്കുയർന്ന് പൊങ്ങിയപ്പോൾ നാടാകെ ആവേശലഹരിയിൽ. മന്ത്രി ഒ ആർ കേളു കളരിമാമാങ്കമായ പൊന്ന്യത്തങ്കം ഉദ്ഘാടനം ചെയ്തു. ഫോക്ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. സ്പീക്കർ എ എൻ ഷംസീർ മുഖ്യാതിഥിയായി. പി പി സനിൽ, ടി ടി റംല എന്നിവർ സം സാരിച്ചു. എൻ പി വിനോദ് കുമാർ സ്വാഗതവും പി വി ലവ് ലിൻ സ്വാഗതവും പറഞ്ഞു. കളരിപ്പയറ്റ് കോൽക്കളി മത്സരം, നിടുമ്പ്രം വാദ്യകലാസംഘത്തിന്റെ വാദ്യമേളം, മസാല കോഫി ബാൻഡിൻ്റെ സംഗീത പരിപാടി എന്നിവ അരങ്ങേറി.

 സംഘാടകസമിതി ചെയർമാൻ പി പി സനിൽ അങ്കത്തട്ടിൽ കൊടിയുയർത്തി. അങ്കത്തട്ടിൽ ഗജനാഗക്കളരി, ഗുരുകു , ചൂലം കളരി, കെപിസിജിഎം കളരി, ചൂരക്കൊടി കളരി എന്നിവർ കളരിപ്പയറ്റ് അവതരിപ്പിച്ചു.

വിദേശികൾ ഉൾപ്പെടെ നിരവധി പേർ പൊന്ന്യത്തങ്കത്തിനെത്തും. കേരള ഫോക്ലോർ അക്കാദമി തലശേരി ഹെറിറ്റേജ് ടൂറിസത്തിൻ്റെ ബാനറിൽ കതിരൂർ പഞ്ചായത്തിന്റെയും പുല്ലാട് പാട്യം ഗോപാലൻ സ്മാരക വായനശാലയുടെയും സഹകരണത്തോടെയാണ് പൊന്ന്യത്തങ്കം സംഘടിപ്പിക്കുന്നത്.

ശനിയാഴ്ച എരഞ്ഞോളി മൂസ അനുസ്മരണം ഫോക്ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് കളരിപ്പയറ്റ്, ഷഹനായി കച്ചേരി, ഒപ്പന മത്സരം , തേക്കിൻകാട് ബാൻഡ് ആൻഡ് കലാസമിതിയുടെ സംഗീത പരിപാടി എന്നിവ നടക്കും.

വളരെ പുതിയ വളരെ പഴയ