തലശ്ശേരി: കണ്ണൂർ ജില്ലയിലെ വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് വേണ്ടി ഗവ: ബ്രണ്ണൻ ബിഎഡ് കോളേജിലെ സോഷ്യൽ സയൻസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ഇന്റർ സ്കൂൾ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി 'ഇന്ത്യ സ്വാതന്ത്ര്യത്തിന് ശേഷം' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരം ഫിബ്രവരി 20 ന് വ്യാഴാഴ്ച്ച രാവിലെ 10:30 ന് കോളേജിൽ വച്ച് നടത്തപ്പെടുന്നു.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കുള്ള രജിസ്ട്രേഷൻ രാവിലെ പത്ത് മണിക്ക് ആരംഭിക്കും.
രജിസ്‌ട്രേഷൻ വിവരങ്ങൾക്ക് ബന്ധപ്പെടുക - 90745537573, 7902644397.