Zygo-Ad

ധർമടമൊരുങ്ങി; അണ്ടലൂർ കാവിൽ ഇനി ഉത്സവനാളുകൾ

 


പിണറായി :അണ്ടലൂർകാവിൽ തിറമഹോത്സവം തുടങ്ങാറായാൽ ധർമടത്തുകാർ തിരക്കിലാണ്. ഏറെ കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ടവർക്ക്. ഉച്ചാറാകുന്നതിനു മുമ്പ് എല്ലാമൊന്ന് ശരിയാക്ക ണം. എന്നാലേ ആശ്വാസമാകു. അതിനുള്ള ഓട്ടത്തിലാണ് എല്ലാവരും.

ഏഴുനാൾ നീളുന്ന അണ്ടലൂർകാവിലെ തിറ മഹോത്സവം ആരംഭിക്കാൻ ദിവസങ്ങൾ മാത്ര മാണിനിയുള്ളത്. അണ്ടലൂർ, മേലൂർ, ധർമടം, പാലയാട് ദേശക്കാർ ഏറെ വൈകാരികമായാണ് തിറമഹോത്സവത്തെ കാണുന്നത്. രാമായണകഥയെ ആസ്പദമാക്കി തെയ്യാട്ടം നടക്കുന്ന അപൂർവം കാവുകളിലൊന്നാണിത്.

ഉത്സവത്തിനുമുമ്പ് വീട് പെയിൻ്റടിച്ച് വൃത്തി യാക്കണമെന്നത് ഇവിടുത്തുകാരുടെ നിർബന്ധബുദ്ധികളിലൊന്നാണ്. അത്യാവശ്യം അറ്റ കുറ്റപ്പണികളൊക്കെ ഈ സമയം തന്നെയാണ് നടത്തുന്നതും. പുതിയതും പഴയതുമെന്നുവേണ്ട ഏതു വീടിനും ഉത്സവക്കാലത്ത് പുതുമോടിയാണ്. വീട്ടുപറമ്പും പരിസരവും പൊതുസ്ഥലങ്ങളുമൊക്കെ വൃത്തിയാക്കിയാണ് ഇവിടുത്തുകാർ ഉത്സവത്തെ വരവേൽക്കുന്നത്. ഉത്സവത്തിന്റെ ഭാഗമായി ഒരു പഞ്ചായത്താകെ ഇത്തരം ശുചീകരണപ്രവർത്തനങ്ങൾ നടക്കുന്നതും ധർമടത്തുമാത്രമാകും.

മകരം 27ന് (തിങ്കൾ) ഉച്ചാറൽ ദിനത്തോടെ ശുചീകരണം പൂർത്തിയായി. അന്നുതന്നെയാണ് വയലിൽ കണിവെള്ളരി വിത്തിടുന്നതും. അതുവഴി കാർഷികവൃത്തിയുമായും ഉത്സവത്തിന് ബന്ധമുണ്ട്. എല്ലാത്തിലും ഒരു പുതിയ ടച്ചുണ്ടാകും ഉത്സവകാലത്ത്. കടകളിൽ എല്ലാം വെള്ളതോർത്തും ബനിയനും നിറഞ്ഞു. ഉത്സവസമയത്ത് ധർമടത്തെ പുരുഷന്മാരുടെ വസ്ത്രമാണിത്.

വീടുകളിൽ സ്ഥിരം പാചകത്തിന് ഉപയോഗിക്കുന്ന മൺകലങ്ങൾ ഒഴിവാക്കി പുത്തൻ കലങ്ങളാണ് ഉപയോഗിക്കുക. ഇതിനായി ഒരു മാസം മുമ്പുതന്നെ മൺപാത്ര വിൽപ്പനക്കാരും അണ്ടലൂരിലെത്തി. ഉത്സവകാലത്ത് വീടുകളിൽ എത്തുന്നവർക്ക് അവിലും മലരും പഴവും അടക്കമുള്ള വിഭവമാണ് നൽകുക. ഇതിലുമുണ്ട് ഒരു അണ്ടലൂർ ടച്ച്. 13 മുതൽ 19 വരെയാണ് ഉത്സവം.

വളരെ പുതിയ വളരെ പഴയ