Zygo-Ad

കാട്ടുപന്നികളുടെ ആക്രമണത്തിൽ പൊറുതിമുട്ടി എരഞ്ഞോളിയിലെ കർഷകർ


 തലശേരി :കാട്ടുപന്നികളുടെ ആക്രമണ ത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് എരഞ്ഞോളിയിലെ കർഷകർ. രാത്രിയിൽ ജനവാസമേഖല കളിൽ കൂട്ടമായെത്തി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ തുരത്താനാവാതെ പ്രതിസന്ധിയിലാണ് കർഷകർ.

പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നിശല്യം മുമ്പത്തേക്കാൾ രൂക്ഷമാണ്. എരഞ്ഞോളി കുടക്കളം ഭാഗത്തായിരുന്നു നേരത്തെ കാട്ടുപന്നി ശല്യം. പഞ്ചായത്തിൻ്റെ മറ്റു ഭാഗ ങ്ങളിലും ശല്യം തുടങ്ങി. ഇരുചക്ര വാഹനയാത്രക്കാർക്കും ഭീഷണിയാവുന്നുണ്ട്. മാസങ്ങൾക്കുമുമ്പ് വീട്ടിനകത്ത് കയറി വീട്ടുടമയെ ആക്രമിച്ചിരുന്നു.

പഞ്ചായത്തിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പ്രതിരോധ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ ജൈവ വേലി നിർമിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ കാട്ടുപന്നികളെ പിടികൂടുന്ന പ്രവർത്തനം നടത്തുമെന്ന് പഞ്ചായത്ത് പ്രസി ഡൻ്റ് എം പി ശ്രീഷയും വൈസ് പ്രസിഡൻ്റ് വി ബിജുവും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ