എടക്കാട് (കണ്ണൂർ): എടക്കാട് ഒ.കെ.യു.പി സ്കൂളിന് സമീപത്തെ അംഗൻവാടി വിദ്യാർഥിക്കു നേരെ തെരുവുനായുടെ ആക്രമണം. അഷിത്-പ്രവിഷ ദമ്പതികളുടെ മകൻ വിഹാൻ (മൂന്നര വയസ്) ആണ് കടിയേറ്റത്.
ചൊവ്വാഴ്ച രാവിലെ 10 മണിക്കാണ് സംഭവം. അങ്കണവാടിയിലേക്ക് പോകുകയായിരുന്നു.
കടിയേറ്റ കുട്ടിയെ ഉടൻ കണ്ണൂർ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അങ്കണവാടിയുടെ പരിസരത്ത് തെരുവ് നായ്ക്കള്‍ തമ്പടിക്കുന്നത് കുട്ടികള്‍ക്കും മുതിന്നവർക്കും ഒരു പോലെ ഭീഷണിയായിരിക്കുകയാണ്.
കണ്ണൂർ കോർപറേഷൻ പരിധിയില്‍ എടക്കാട്, നടാല്‍, ഏഴര, മുനമ്പ്, കുറ്റിക്കകം, തോട്ടട എന്നീ പ്രദേശങ്ങില്‍ തെരുവു നായ് ശല്യവും ആക്രമണവും രൂക്ഷമാണ്. ഇവ തടയാൻ അധികൃതർ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
2023 ജൂണില്‍ മുഴപ്പിലങ്ങാട് കെട്ടിനകത്ത് പതിനൊന്നു വയസ്സുകാരനായ നിഹാല്‍ തെരുവുനായ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.