വടകര: വടകര-മാഹി കനാലിൻ്റെ ചേരിപ്പൊയിൽ നീർപ്പാലം പരിസരത്തു നിന്നും മണ്ണു നീക്കവെ മഹാ വിഷ്‌ണുവിൻ്റെ വിഗ്രഹം കണ്ടെത്തി. വ്യാഴാഴ്‌ച ഉച്ചയോടെയാണ് സംഭവം.
ഇവിടെ റോഡ് ഒരുക്കുന്നതിനു വേണ്ടി മണ്ണ് എടുക്കവെയാണ് കൃഷ്‌ണ ശിലയിൽ നിർമിച്ചവിഗ്രഹം കണ്ടത്. കേടുപാടുകളൊന്നുമില്ല സംഭവമറിഞ്ഞ് ഒട്ടേറെ നാട്ടുകാർ വിഗ്രഹം കാണാനെത്തി. ഇതിനിടെ വിഗ്രഹം ഇവിടെത്തന്നെ സ്ഥാപിക്കണമെന്ന ആവശ്യവും ഉയർന്നു.
വടകര ഇൻസ്പെക്‌ടർ എൻ. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പോലീസ് കളക്‌ടറുടെ നിർദേശ പ്രകാരം തുടർ നടപടികൾ ചെയ്യാമെന്ന് നിർദേശിച്ചു. വടകര ആർ.ഡി.ഒ.യുടെ നിർദേശ പ്രകാരം പോലീസ് വിഗ്രഹം സ്റ്റേഷനിലേക്ക് മാറ്റി. വെള്ളിയാഴ്‌ച ആർ.ഡി.ഒ. കോടതിയിൽ സമർപ്പിക്കുമെന്ന് പോലീസ് വ്യക്തമാക്കി