Zygo-Ad

പരിശോധന കണ്ട് ഓട്ടോയുമായി കടന്നുകളയാൻ ശ്രമം, യുവാവിനെ സാഹസികമായി പിടികൂടി; കൈവശം 54 ലിറ്റര്‍ മാഹി മദ്യം

 


കണ്ണൂർ: കണ്ണൂർ പിണറായിയിലെ പടന്നക്കരയില്‍ വില്‍പ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 54 ലിറ്റർ മാഹി മദ്യവുമായി ഒരാള്‍ പിടിയില്‍.

പള്ളൂർ സ്വദേശി രജീഷ് കെയാണ് അറസ്റ്റിലായത്. ക്രിസ്മസ് - പുതുവത്സര സ്പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായി നടന്ന പരിശോധനയിലാണ് മദ്യം പിടി കൂടിയത്. പരിശോധന കണ്ട് മദ്യം കടത്തിക്കൊണ്ട് വന്ന ഓട്ടോറിക്ഷയുമായി കടന്നു കളയാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പിടികൂടിയതെന്ന് എക്സൈസ് അറിയിച്ചു.

കൂത്തുപറമ്പ് എക്സൈസ് സർക്കിള്‍ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പി പ്രമോദന്‍റെ നേതൃത്വത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പ്രിവന്‍റീവ് ഓഫീസർ (ഗ്രേഡ്) മാരായ പ്രജീഷ് കോട്ടായി, സതീഷ് വെള്ളുവക്കണ്ടി, ബിജു കെ, സിവില്‍ എക്സൈസ് ഓഫീസർ ജിജീഷ് ചെറുവായി, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ സജീവ് കെ കെ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

അതിനിടെ പത്തനാപുരത്ത് 4 ലിറ്റർ ചാരായവുമായി കടുവാത്തോട് സ്വദേശി ജലാലുദ്ദീൻ (57 വയസ്) പിടിയിലായി. പത്തനാപുരം എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) അനില്‍ വൈ യുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ സിവില്‍ എക്സൈസ് ഓഫീസർമാരായ ഗോപൻ മുരളി, അരുണ്‍ ബാബു, സുഹൈല്‍, അഭില്‍ജിത്ത്, വനിത സിവില്‍ എക്സൈസ് ഓഫീസർ സ്നേഹ, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ മുഹമ്മദ് ആഷിക് എന്നിവരും പങ്കെടുത്തു

വളരെ പുതിയ വളരെ പഴയ