പിണറായി: സ്റ്റുഡന്റ് പോലീസ് പ്രോജക്ട് കണ്ണൂർ സിറ്റി ജില്ലയിലെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ മാർക്കുള്ള ത്രിദിന ഐ എം ജി പഠന ക്യാമ്പ് 'എറൈസ് -24'( ആക്ടിവേറ്റ് റിസോഴ്സസ്, ഇൻസ്പയറിങ് സൊല്യൂഷൻസ് ആൻഡ് എംപവർമെന്റ് ) അഡീഷണൽ എസ്പിയും എസ് പി സി പ്രോജക്ട് ന്റെ ഡി എൻ ഒയും കൂടിയായ ശ്രീ കെ വി വേണു ഗോപാൽ ഉദ്ഘാടനം ചെയ്തു.
എസ് പി സി പതാക ഉയർത്തിയതിനു ശേഷം ആരംഭിച്ച ചടങ്ങിൽ ഒരു അധ്യാപകൻ എന്ന നിലയിൽ വെല്ലുവിളി നേരിടുന്ന നിരവധി പ്രശ്നങ്ങളിലേക്ക്- ലഹരി, സൈബർ അപകട വഴികൾ, പെരുമാറ്റ വൈകല്യങ്ങൾ- വിരൽ ചൂണ്ടുന്നതായിരുന്നു ഉദ്ഘാടന പ്രസംഗം.
ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പിണറായിലെ പ്രധാന അധ്യാപകൻ ശ്രീ സുരേന്ദ്രൻ കെ സ്വാഗതം പറഞ്ഞ ചടങ്ങിന് പിണറായി വാർഡ് മെമ്പർ ശ്രീമതി ദീപ്തി അധ്യക്ഷത വഹിച്ചു. കണ്ണൂർ സിറ്റി എസ് പി സി എ ഡി എൻ ഓ ആയ ശ്രീ കെ രാജേഷ് ക്യാമ്പിനെ കുറിച്ച് വിശദീകരിച്ചു.
ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പിണറായിലെ പ്രിൻസിപ്പാൾ ശ്രീമതി ചേതന ജയദേവ്, പിടിഎ പ്രസിഡണ്ട് ശ്രീ അനിൽ കുമാർ എ, പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ കെ വി രജീഷ്, എം പി ടി എ പ്രസിഡന്റ് ജസ്ന ലതീഷ്, സീനിയർ അസിസ്റ്റന്റ് ശ്രീമതി തങ്കമണി, സ്റ്റാഫ് സെക്രട്ടറി ശ്രീ ബിജോയ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പിണറായിലെ എസ് പി സി, സി പി ഒ ആയ ശ്രീ പ്രജോഷ് എൻ ചടങ്ങിന് നന്ദി അർപ്പിച്ച് സംസാരിച്ചു. ഔദ്യോഗിക ചടങ്ങിനു ശേഷം പ്രചോദനാത്മകമായ ഐസ് ബ്രേക്കിംഗ് സെഷൻ ശ്രീ കെ പി രാമകൃഷ്ണൻ കൈകാര്യം ചെയ്തു.