Zygo-Ad

പിണറായിയിൽ കോൺഗ്രസ് ഓഫീസ് അക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ ; മറ്റു പ്രതികൾക്കായി പോലീസ് തിരച്ചിൽ ശക്തമാക്കി


പിണറായി: പിണറായിൽ കോൺഗ്രസ് ഓഫീസ് അക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. വെണ്ടുട്ടായി കനാൽക്കര സ്വദേശി വിബിൻ രാജാണ് അറസ്റ്റിലായത്.

പിണറായിയിൽ കോൺ​ഗ്രസ് ഓഫീസ് ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. വെണ്ടുട്ടായി കനാൽകര സ്വദേശി വിപിൻരാജാണ് പിടിയിലായത്. ഞായറാഴ്ചയാണ് വിപിൻരാജിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്.

ഒന്നിലധികം പേർക്ക് ഈ ആക്രമണത്തിൽ പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവർക്കായുള്ള തിരച്ചിൽ നടത്തി വരികയാണ്. 

പ്രിയദർശിനി സ്മാരക മന്ദിരം ആൻഡ് സിവി കുഞ്ഞിക്കണ്ണൻ സ്മാരക റീഡിങ് റൂം കെട്ടിടമാണ് ശനിയാഴ്ച പുലർച്ചെ ജനൽച്ചില്ലുകൾ തകർത്ത് വാതിലിന് തീയിട്ടിരുന്നത്.

എന്നാൽ തീ കാര്യമായി പടർന്നില്ല. ഉദ്ഘാടനത്തോടനുബന്ധിച്ച് കെട്ടിയ തോരണങ്ങളും നശിപ്പിച്ച നിലയിലായിരുന്നു. സംഭവത്തിന് പിന്നിൽ സിപിഐഎം ആണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.

വേണ്ടുട്ടായിയിലെ കോൺഗ്രസ് ഓഫീസാണ് ആക്രമിക്കപ്പെട്ടത്. സിസിടിവി ക്യാമറകൾ അടിച്ചു തകർത്ത നിലയിലായിരുന്നു. ഉദ്ഘാടനം ചെയ്യാനിരുന്ന ഓഫീസായിരുന്നു ആക്രമിച്ചത്.

വളരെ പുതിയ വളരെ പഴയ