പിണറായി: തലശ്ശേരി പിണറായി വെണ്ടുട്ടായിലെ കോൺഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസ് കെ. പി. സി. സി പ്രസിഡണ്ട് കെ. സുധാകരൻ എം. പി ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനം ചെയ്യാനിരിക്കെ പിണറായിയിലെ പ്രിയദർശിനി സ്മാരക മന്ദിരം അക്രമിക്കപ്പെട്ടിരുന്നു. അക്രമം കൊണ്ട് ഓഫീസില്ലാതാക്കാമെന്നല്ലാതെ കോൺഗ്രസിന് ഒന്നും സംഭവിക്കില്ലെന്നും, ഓഫീസിൻ്റെ പുനർ നിർമ്മാണം കെ.പി.സി.സി പ്രസി.കെ.സുധാകരൻ പറഞ്ഞു
ഡി. സി സി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് അധ്യക്ഷത വഹിച്ചു. എ. ഐ. സി സി അംഗം വി. എനാരായണൻ, കെ. പി. സി സി അംഗം സജ്ജീവ് മാറോളി, മുഹമ്മദ്ഫൈസൽ, അബ്‌ദുൾ റഷീദ് വി. പി, മമ്പറം ദിവാകരൻ, രാജീവൻ എളയാവൂർ, അമൃത രാമകൃഷ്‌ണൻ, വി ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.