Zygo-Ad

കേരള സെൻട്രൽ സ്‌കൂൾ ജില്ലാതല കായികമേള തലശ്ശേരിയിൽ

 


തലശ്ശേരി:കേന്ദ്ര സിലബസ് പ്രകാരം പ്രവർത്തിക്കുന്ന സ്‌കൂളുകളുടെ നാലാമത് ജില്ലാ കായികമേള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 16ന് തലശ്ശേരി ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ മെമ്മോറിയൽ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. ജില്ലയിലെ സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയ, നവോദയ സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് പങ്കെടുക്കാം

ഡിസംബർ ഒമ്പതിന് മുമ്പായി രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. കേന്ദ്രീകൃത പോർട്ടൽ വഴിയാണ് രജിസ്‌ട്രേഷൻ. ഒരു വിദ്യാർഥിക്ക് പരമാവധി മൂന്നിനങ്ങളിൽ പങ്കെടുക്കാം.

സ്‌പോർട്‌സ് മീറ്റിന്റെ ലോഗോ അസിസ്റ്റൻറ് കലക്ടർ ഗ്രന്ധേ സായികൃഷ്ണ പ്രകാശനം ചെയ്തു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.കെ.പവിത്രൻ, സെക്രട്ടറി എവി പ്രദീപൻ, സി.എം.ഐ ക്രൈസ്റ്റ് സ്‌കൂൾ പ്രിൻസിപ്പൽ ഫാദർ ഷാന്റു വളയത്ത്, ഭാരതീയ വിദ്യാഭവൻ പ്രിൻസിപ്പൽ ഗീതാഞ്ജലി സുനിൽ എന്നിവർ സന്നിഹിതരായിരുന്നു.

ജില്ലാതല മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് ജനുവരി ആദ്യ വാരം എറണാകുളത്ത് നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കും. വിജയികൾക്ക് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സർട്ടിഫിക്കറ്റുകൾ നൽകും. ഏകീകൃത രീതിയിലായിരിക്കും മത്സരങ്ങൾ നടത്തുകയെന്ന് സംസ്ഥാന ജനറൽ കൺവീനർ ഡോ. ഇന്ദിര രാജൻ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ