Zygo-Ad

തട്ടിപ്പ് ഇങ്ങനെയും :ജുമുഅത് പള്ളിയിൽ നിന്നും ബാറ്ററി മോഷണം പോയതായി പരാതി

 


വടകര ഒന്തം ഓവർ ബ്രഡ്ജിന് സമീപമുള്ള അങ്ങാടി ജുമുഅത്ത് പള്ളിയിൽ 4 ദിവസം മുമ്പ് പകൽ  ഒരു നാടകീയ കളവ് നടക്കുകയുണ്ടായി

അപരിചതനായ ഒരാൾ  പള്ളിയിൽ വന്നു ഇമാമിനോട് പറഞ്ഞു, ഇൻവേർട്ടർ ബാറ്ററി റിപ്പയർ ചെയ്യണം എന്ന് പറഞ്ഞിരുന്നു, ബാറ്ററി എവിടെയാണന്ന് കാണിച്ചു തരണം എന്നും പറഞ്ഞു.

ഇമാം ബാറ്ററി കാണിച്ച്കൊടുത്തു, അയാൾ   ബാറ്ററി അഴിച്ചു റിപ്പയറിനെന്ന രീതിയിൽ   കൊണ്ടുപോയി.

 4 ദിവസവമായിട്ടും ബാറ്ററി തിരിച്ചെത്താത്തിനാൽ ഇമാം കമ്മിറ്റിയുടെ ആളുകളുമായി ബന്ധപ്പെട്ടപ്പോഴാണ് മനസിലായത്  തട്ടിപ് നടന്ന വിവരം ശ്രദ്ധയിൽ പെട്ടത്.

എല്ലാവരും ശ്രദ്ധിക്കുക, സമാന രീതിയിൽ ഇനിയും ഇത്തരം തട്ടിപ്പുകൾ നടക്കാൻ സാധ്യത ഉണ്ട്.

അപരിചിതർ വന്നു ഇത്തരം കാര്യങ്ങൾ ആവശ്യപ്പെടുമ്പോൾ ബന്ധപ്പെട്ടവരോട് വിളിച്ചു അന്വേഷിച്ച് മാത്രം കാര്യങ്ങൾ തീരുമാനിക്കുക.വടകര പോലീസിൽ പരാതി നൽകിയിട്ടുണ്ട്

കളവ് പോയ ബാറ്ററി ഡീറ്റയിൽ:-Brand name ON & ON  / 1500 watt ചുവന്ന ബാറ്ററിയാണ്, ഓട്ടോയിലാണ് കയറ്റി കൊണ്ടുപോയത് ,

എവിടെയെങ്കിലും വില്പനക്ക് എത്തിയിട്ടുണ്ടെങ്കിൽ വടകര പോലിസ് സ്റ്റേഷനിൽ അറിയിക്കുക.

വളരെ പുതിയ വളരെ പഴയ