Zygo-Ad

പിണറായിയില്‍ ഇന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം; വാതിലിന് തീയിട്ടു, ജനല്‍ ചില്ല് തകര്‍ത്തു

 


   പിണറായി: പിണറായി വെണ്ടുട്ടായിയിലെ കോണ്‍ഗ്രസ്‌ ഓഫീസിന് നേരെ ആക്രമണം. ജനല്‍ ചില്ലുകള്‍ തകർത്തു. വാതിലിന് തീയിട്ടു.  കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന ഓഫീസാണ് ആക്രമിക്കപ്പെട്ടത്. പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ്‌ ആരോപിച്ചു.

പ്രിയദർശിനി സ്മാരക മന്ദിരം ഇന്ന് വൈകുന്നേരം നാല് മണിക്ക് കെ സുധാകരൻ ഉദ്ഘാടനം ചെയ്യാനിരുന്നതാണ്. ഇന്ന് രാവിലെയാണ് ജനല്‍ ചില്ലുകള്‍ തകർത്ത നിലയില്‍ കണ്ടത്. സിസിടിവി കണക്ഷൻ വിച്ഛേദിച്ച നിലയിലാണ്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

വളരെ പുതിയ വളരെ പഴയ