Zygo-Ad

വിപണി കീഴടക്കാൻ തലശ്ശേരി മിൽക്കും.

 


തലശേരി : എഴുപത്തൊന്നുവർഷത്തെ പാരമ്പര്യത്തിന്റെ പിൻബലത്തോടെ അതിവേഗം വിപണി കീഴടക്കി തലശേരി മിൽക്കിൻ്റെ കുതിപ്പ്. തലശേരി വ്യവസായസഹകരണ സംഘം നവംബർ ഒന്നിന് വിപണിയിലിറക്കിയ 'തലശേരി മിൽക് പാക്കറ്റ് പാൽ ഇതിനകം ജനപ്രിയ ബ്രാൻഡായിക്കഴിഞ്ഞു.രാജ്യാന്തര പ്രശസ്തമായ തലശേരി പെപ്പർ പോലെ തലശേരി മിൽക്കും ജനജീവിതത്തിന്റെ ഭാഗമാകും.

സഹകരണരംഗത്തെ തലശേരിയുടെ മറ്റൊരു ചുവടുവയ്പ്പാണ് തലശേരി മിൽക്. നാട്ടിൻപുറത്തെ ക്ഷീരകർഷകരിൽ നിന്ന് ശേഖരിക്കുന്ന കലർപ്പില്ലാത്ത പശുവിൻപാലാണ് സംഘം വിപണിയിലെത്തിക്കുന്നത്. തലശേരിയും പരിസരങ്ങളിലുമുള്ള മുന്നൂറോളം കർഷകരിൽനിന്നാണ് ക്ഷീരസംഘത്തിലെ 25 ജീവനക്കാർ പാൽ ശേഖരിക്കുന്നത്. നിലവിൽ ആയിരത്തോളം ഉപഭോക്താക്കൾ ക്ഷീരസംഘത്തിനുണ്ട്. ഇതിന് പുറമെയാണ് പുതിയ ബ്രാൻഡിൽ പാൽ വിപണിയിലെത്തിച്ചത്. 2500 പാക്കറ്റ് പാൽ വിൽപ്പന നടത്തുന്നു. തൈരും പാക്കറ്റിൽ ലഭ്യമാണ്. പടിപടിയായി വിപണി വിപുലീകരി ക്കുകയാണ് ലക്ഷ്യം.

വിപണിയിലിറക്കി ഒരുമാസംകൊണ്ടു തന്നെ ജനം പാൽ സ്വീകരിച്ചുവെന്നത് വലിയ നേട്ടമാണെന്ന് സംഘം പ്രസിഡന്റ് എൻ വി രാഘവനും സെക്രട്ടറി വി പി സുനിൽകുമാറും പറഞ്ഞു.

1953 മേയിലാണ് തലശേരി ക്ഷീരവ്യവസായ സഹകരണ സംഘം പ്രവർത്തനമാരംഭിച്ചത്. ജസ്‌റ്റിസ് വി ആർ കൃഷ്ണയ്യർ ആദ്യകാല മെമ്പർമാരിൽ ഒരാളാണ്. വീടുകളിലും സ്ഥാപനങ്ങളിലും അതിരാവിലെ ഗുണമേന്മയുള്ള പാലെത്തിക്കാൻ വിപുലമായ സംവിധാനമാണ് സംഘം ഒരുക്കിയിട്ടുള്ളത്. തലശേരി പഴയബസ് സ്‌റ്റാൻഡിനടുത്ത് സ്വന്തമായി കെട്ടിടവും എസി ഓഡിറ്റോറിയവുമടക്കം ക്ഷീരസംഘത്തിനുണ്ട്.

വളരെ പുതിയ വളരെ പഴയ