Zygo-Ad

സ്ത്രീകള്‍ക്കു വേണ്ടി മെഡിക്കല്‍ ക്യാമ്പ്


തലശ്ശേരി: സ്ത്രീകളുടെ ആരോഗ്യം കുടുംബ ഭദ്രതയ്ക്ക് അത്യന്താപേക്ഷിതമാണെന്നും കുടുംബ സമ്മർദ്ദങ്ങള്‍ക്കിടയില്‍ സ്ത്രീകള്‍ തങ്ങളുടെ ആരോഗ്യ കാര്യങ്ങളില്‍ അശ്രദ്ധരായിരിക്കുന്നത് അപകടകരമാണെന്നും ഐ.എം.എ മുൻ പ്രസിഡന്റും പ്രശസ്ത ഗൈനക്കോളിസ്റ്റുമായ ഡോ.മിനി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.

തലശ്ശേരി ബൈത്തുല്‍ മാല്‍ സംഘടിപ്പിച്ച സ്ത്രീകള്‍ക്ക് വേണ്ടിയുള്ള മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കണ്ണൂർ കിംസ് ശ്രീചന്ദ് ആശുപത്രിയുടെ സഹകരണത്തോടെ നടന്ന ക്യാമ്പിൽ ഡോ. സുനിത, ഗൈനക്കോളജിസ്റ്റ് ഡോ.ശ്വേത, ജനറല്‍ സർജൻ ഡോ. റെസ്പാന ഹുസൈൻ എന്നിവർ രോഗികളെ പരിശോധിച്ചു. 

ഉദ്ഘാടന ചടങ്ങില്‍ കെ.പി ഉമ്മർകുട്ടി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.എ.പി സുബൈർ സ്വാഗതം പറഞ്ഞു. ബി. അബ്ദുല്‍ ഖാദർ, സി.എച്ച്‌ ഹാരിസ്, പി.എം അഷ്റഫ്, ഒ. യൂസുഫ്, സി.കെ ഹമീദ്, സി. മൊയ്തു, പി.എം അബ്ദുല്‍ ബഷീർ, മുഷ്താഖ് ഹസൻ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ