Zygo-Ad

അനധികൃത പാർക്കിങ്ങും ഫൂട്ട് പാത്ത് കൈയേറി വാഹനങ്ങളുടെ റിപ്പയറിങ് പ്രവർത്തിയും ; ഗതാഗതക്കുരുക്കിലമർന്ന് തലശ്ശേരി ജൂബിലി റോഡ്.


 തലശ്ശേരി : തലശ്ശേരി ജൂബിലി റോഡിൽ യത്തീംഖാന തൊട്ട് ഗ്രാൻഡ് തേജസ് വരെയുള്ള സ്ഥലത്തെ റോഡിന് ഇരുവശവും അനധികൃത  പാർക്കിങ്ങും ഫൂട്ട് പാത്ത് കൈയേറി വാഹനങ്ങളുടെ റിപ്പയറിങ് പ്രവർത്തിയും കാരണം വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും സുഗമമായ സഞ്ചാരത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി വന്നതിനെ തുടർന്ന് നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെയും   തലശ്ശേരി ട്രാഫിക് ഇൻസ്പെക്ടറുടെയും നേതൃത്വത്തിൽ ബോധവൽക്കരണവും മേലിൽ ഇത്തരം പ്രവർത്തികൾ ആവർത്തിക്കരുതെന്ന് കർശന നിർദേശം നൽകുകയും ചെയ്തു.ട്രാഫിക് ഇൻസ്പെക്ടർ മനോജ് കുമാർ  ഹെൽത്ത് ഇൻസ്പെക്ടർ അനിൽകുമാർ, റജിന, കുഞ്ഞിക്കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ