തലശ്ശേരി : മുഴപ്പിലങാട് തറവാടിൻറ നാലാമത്തെ പദ്ധതിയായ തറവാട് ഫിസിയോ ന്യൂറോ റിഹാബ് സെൻററിൻറ ഉദ്ഘാടനച്ചടങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷാഫി പറംബിൽ എം പി.
ഡിസംബർ 15-ാം തിയ്യതി 1 മണിക്ക് സെൻററിന് സമീപമൊരുക്കിയ പ്രൗഢഗംഭീരമായ സദസ്സിൽ വെച്ചായിരുന്നു ഉദ്ഘാടനച്ചടങ്. ഉദ്ഘാടനചടങിൽ തറവാട് ഫിസിയോ ന്യൂറൊ റിഹാബ് സെൻറർ പ്രസിഡണ്ട് അസ്ലം മെഡിനോവ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേർസൺ ജമുനാറാണി ടീച്ചർ വിശിഷ്ടാതിഥിയായി. തണൽ ചെയർമാൻ ഡോഃ ഇദ്രീസ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെംബർ ജോദിഷ് കുമാർ, ഹുദാ മസ്ജിദ് ഖത്തീബ് ലുക്ക്മാനുൽ ഹഖ് ഫാളിലി, ഡോഃ ഫായിസ്, നൻമ ചാരിറ്റബിൾ ട്രസ്റ്റ് ഫൗണ്ടർ സെക്രട്ടറി മുഹമ്മദ് ശരീഫ്, തണൽ പ്രസിഡണ്ട് മുനീർ, തറവാട് യു എ ഇ ചാപ്റ്റർ പ്രതിനിധി അബ്ദുൾ ഖാദർ പനക്കാട്ട്, തറവാട് മുഴപ്പിലങാട് പ്രസിഡണ്ട് അബ്ദുൾ ഖാദർ വി പി , ഫിസിയോന്യൂറോ റിഹാബ് സെൻറർ സെക്രട്ടറി മുഹമ്മദ് ഷാനിദ് എന്നിവർ പ്രസംഗിച്ചു. തറവാട് ഫിസിയോ ന്യൂറോ ട്രഷറർ എൻജീനിയർ അബ്ദുൾ സലീം സ്വാഗതവും നന്മ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി എം പി നാസർ നന്ദിനി പറഞ്ഞു