ധർമ്മടം : ഗവ. ബ്രണ്ണൻ കോളേജ് റിട്ടയേർഡ് ടീച്ചേഴ്സ് ഫോറത്തിന്റെ പതിനൊന്നാം വാർഷിക ദിനം / ഇന്ന് കോളേജ് ശതോത്തര രജത ജൂബിലി ഹാളിൽ വെച്ച് നിറഞ്ഞ സദസ്സിൽ വച്ച് സമുചിതമായി ആഘോഷിച്ചു.
അമ്പതോളം അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജെ വാസന്തി മുഖ്യാതിഥിയായി. പ്രൊഫ. കെ കുമാരൻ അധ്യക്ഷത വഹിച്ചു.
80 വയസ്സ് കഴിഞ്ഞ അംഗങ്ങളായ പ്രൊഫ. പി കെ ബാലകൃഷ്ണൻ, പ്രൊഫ. വി സി ചന്ദ്രൻ, ഡോ. കെ സുകുമാരൻ, ഡോ. ബി ശകുന്തള, പ്രൊഫ. കെ കുമാരൻ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.
പ്രൊഫസർമാരായ എം സുരേന്ദ്ര ബാബു, എം അശോകൻ, വിജയൻ മല്ലേരി, എം എം മധുസൂദനൻ, സി കെ ചന്ദ്രി, ബേബി തങ്കം, കെ പി സദാനന്ദൻ, ഡോ. എ വത്സലൻ എന്നിവർ സംസാരിച്ചു.
മേജർ പി ഗോവിന്ദൻ സ്വാഗതവും പ്രൊഫ. പി രമ നന്ദിയും പറഞ്ഞു. ട്രഷറർ പ്രൊഫ. വി രവീന്ദ്രൻ വരവ് ചെലവ് കണക്കുകളും സെക്രട്ടറി മേജർ പി ഗോവിന്ദൻ വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു.
ധർമ്മടത്തിൻ്റെ വാനമ്പാടിയും ഫ്ലവേഴ്സ് ടോപ്പ് സിംഗർ സീസൺ ഫോർ, ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ സീസൺ ത്രീ താരവുമായ ജാൻവി വത്സരാജ് ഗാനാലാപനം നടത്തി.