Zygo-Ad

ഇന്ദിരാഗാന്ധി പബ്ലിക് സ്കൂളിൽ ശിശുദിനാഘോഷവും പ്രമേഹ ദിനാചരണവും സംഘടിപ്പിച്ചു.


    മമ്പറം :ലയണ്‍സ് ഇന്റർ നാഷണല്‍ ഡിസ്ട്രിക് 318 e യുടെ ജീവിത ശൈലി രോഗ ബോധവല്‍ക്കരണത്തിനായുള്ള കൂട്ടായ്മയായ ജീവം,   ഹീല്‍ ചാരിറ്റബിൾ സൊസൈറ്റി  വയനാട്, മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്‌കൂള്‍ എന്നിവ സംയുക്തമായി ശിശുദിനാഘോഷവും പ്രമേഹ ദിനാചരണവും സംഘടിപ്പിച്ചു. ഇന്ദിരാഗാന്ധി പബ്ലിക് സ്‌കൂളിൽ നടന്ന പരിപാടി കേരള ഹൈക്കോടതി റിട്ട.  ജസ്റ്റിസ് കെ.പി.ജ്യോതിന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ്ബ് മുൻ ഗവർണർ രജീഷ്. ടി.കെ.അദ്ധ്യക്ഷത വഹിച്ചു.

സ്‌കൂള്‍ ലീഡര്‍ തോമസ് ഫിലിപ്പ്,  ദേശീയ അധ്യപക അവാർഡ്‌ ജേതാവ്  വി ബാലന്‍ മാസ്റ്റര്‍, മമ്പറം ദിവാകരൻ, പ്രകാശൻ കാണി, പോലീസ് സൂപ്രണ്ട്പ്രജീഷ് തോട്ടത്തില്‍,  ക്രൈംബ്രാഞ്ച് എസ് പി പ്രദീപന്‍ , ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് അസി. ജനറല്‍ മാനേജര്‍ ചന്ദ്രശേഖരന്‍ മാമ്പറ്റ,  യു കനകരാജ്,  , കൽപ്പക ട്രാവൽസ് ഉടമ എം ടി പ്രകാശ്,  വിനോദ്പുഞ്ചക്കര, ട്രയിനര്‍ ഷൈനി ഹരീഷ് , സ്‌കൂള്‍ വിദ്യാര്‍ത്ഥി അനുഷ്‌ക പ്രസൂണ്‍.എന്നിവർ പ്രസംഗിച്ചു.

.ചടങ്ങില്‍ പ്രമുഖ വ്യക്തികളെ ആദരിച്ചു . വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും നടന്നു. ഡോ എം വി പ്രസാദ് ബോധവല്‍ക്കരണ ക്ലാസെടുത്തു. വിവിധ കലാപരിപാടികളും അരങ്ങേറി.


വളരെ പുതിയ വളരെ പഴയ