തലശ്ശേരി : എരഞ്ഞോളിയിൽ പ്രവർത്തിക്കുന്ന ഗവ. ചിൽഡ്രൻസ് ഹോമിൽ സംഘടിപ്പിച്ച സ്നേഹ സംഗമം നിയമസഭ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തിൻ്റെ അനിവാര്യത തിരിച്ചറിഞ്ഞ് പഠനത്തിലൂടെ ഉന്നത വിജയം നേടണമെന്ന് സ്പീക്കർ പറഞ്ഞു. ജീവിത വിജയത്തിന് കുറുക്കു വഴികളില്ല.
സ്വപ്നങ്ങൾ കാണാനും യാഥാർത്ഥ്യമാക്കാനും കഠിനാധ്വാനം ചെയ്യണമെന്നും സ്പീക്കർ പറഞ്ഞു. തലശ്ശേരി ബി.ഇ. എം. പി സ്കൂളിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ ഹാർട്ട് ബീറ്റ്സിൻ്റെ സഹകരണത്തോടെയാണ് സ്നേഹ സംഗമം നടത്തിയത്.