Zygo-Ad

കാൻസർ ബോധവൽക്കരണ സെമിനാർ നടത്തി

       


തലശ്ശേരി മലബാർ കാൻസർ സെൻറർ, കണ്ണൂർ ഡിസ്ട്രിക്ട് കാൻസർ കൺട്രോൾ കൺസോർഷ്യം, ഫ്ലാഷ് ബാക്ക് തലശ്ശേരി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കാൻസർ ബോധവൽക്കരണ സെമിനാർ നടത്തി

     തലശ്ശേരി വ്യാപാര ഭവനിൽ വെച്ചു നടന്ന സെമിനാർ പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദൻ ഉദ്ഘാടനം ചെയ്തു. കൺസോർഷ്യം പ്രസിഡൻറ് മേജർ പി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ ജമുനാ റാണി ടീച്ചർ മുഖ്യാതിഥിയായി. ഫ്ലാഷ്ബാക്ക് സെക്രട്ടറി സി ടി കെ അഫ്സൽ ആശംസകൾ അറിയിച്ചു. വൈസ് പ്രസിഡൻറ് പി കെ സുരേഷ് സ്വാഗതവും ജനറൽ സെക്രട്ടറി കെ എം ചന്ദ്രൻ നന്ദിയും പറഞ്ഞു.

    ഉദ്ഘാടന സമ്മേളനത്തിനു ശേഷം, എം സി സി യിലെ അർബുദ ചികിത്സ നാൾ വഴികളെ കുറിച്ച് ഡയറക്ടർ ഡോ. സതീശൻ ബാല സുബ്രഹ്മണ്യൻ, അർബുദ പരിചരണത്തിൽ സാമൂഹ്യ സേവന സംഘടനകളുടെ പങ്കിനെ കുറിച്ച് നാരായണൻ പുതുക്കുടി, കൂടിവരുന്ന അർബുദ കണക്കുകളെ കുറിച്ച് ഡോ. കെ രതീശൻ,  ബോൺ മാരോ രജിസ്ട്രിയെ കുറിച്ച് ഡോ. അഞ്ജു കെ കുറുപ്പ്, നൂതന ചികിത്സ രീതികളെ കുറിച്ച് ഡോ. ഇ കെ നബീൽ യഹിയ, അർബുദ ഗവേഷണങ്ങളെ കുറിച്ച് ഡോ. പ്രവീൺ കുമാർ ഷേണായി, വിവിധ സഹായ പദ്ധതികളെ കുറിച്ച്  അനിത തയ്യിൽ എന്നിവർ ക്ലാസ്സ് എടുത്തു.

    പിന്നീട് നടന്ന പാനൽ ചർച്ചകളിൽ ഡോ. സതീശൻ ബാല സുബ്രഹ്മണ്യൻ, മേജർ പി ഗോവിന്ദൻ, കെ കെ മണിലാൽ, അനീഷ് പാതിരിയാട്, ഷീല സുരേഷ്, നിസാർ പടിപ്പുരക്കൽ എന്നിവർ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ