നാദാപുരം:: ആഗോള യുവജന സംഘടനയായ ജെ സി ഐയുടെ പുതിയ യുണിറ്റ് കല്ലാച്ചിയിലും ആരംഭിച്ചു. ഇൻസ്റ്റാളേഷൻ പ്രോഗ്രാം 29ന് വിലാതപുരം ഫെബിന ഗാഡനിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്യും. സമൂഹത്തിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് കമൽ പത്ര, തോബിപ്പ്,സയലന്റ് സല്യൂട്ട് സ്റ്റാർ, സയലന്റ് സല്യൂട്ട് ടീച്ചർ, യങ്ങ് അച്ചീവ് അവാർഡു കളും പ്രഖ്യാപിച്ചു. പ്രമുഖ വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ വി കെ, ശ്രീരാമൻ, യുവ വനിതാ സംരഭക ജസീറ നരിക്കാട്ടേരി,
ലൈഫ് കോച്ചും, എൻ എൽ പി ഗ്രാൻഡ് മാസ്റ്റർ രഘുനാഥ്, വാണിമേൽ, കൊടിയൂററ അംഗണവാടി ടീച്ചർ എം. കെ ആരിഫ, തണൽ വളണ്ടീയറും സോഷ്യൽ വർക്കറുമായ
വി പി പോക്കർ, വട്ടോളി ഹൈടെക്ക് പബ്ലിക്ക് സ്കൂളിലെ ഏഴാം തരം വിദ്യാർത്ഥി പിഞ്ചു നോവലിസ്റ്റ് ആയിഷ അലിഷ്ബ, ട്രാവൽ കൺസൾട്ടന്റ് ശബാന
എൻ കെ, എന്നിവർക്കാണ് അവാർഡ്. ഇൻസ്റ്റാളേഷൻ സെർമണിക്ക് സോൺ പ്രസിഡന്റ് അരുൺ, സോൺ വൈസ്പ്രസിഡന്റുമാരായ അനൂപ് വെട്ടിയാട്ടിൽ, അജീഷ് ബാലകൃഷ്ണൻ എന്നിവർ പങ്കെടുക്കും.
വാർത്താ സമ്മേളനത്തിൽ ജെ സി ഐ കല്ലാച്ചി യൂണിറ്റ് പ്രസിഡന്റ് ഷംസുദ്ദീ ഇല്ലത്ത്, പി ശ്രീജേഷ്, ഷബാന എൻ കെ എന്നിവർ പങ്കെടുത്തു