Zygo-Ad

നാദാപുരം മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ മുഹമ്മദ്‌ ബംഗ്ലത്തിന് സുഹൃദ് സംഘം സ്വീകരണം നൽകി

 



നാദാപുരം: ദുബൈ കെ എം സി സി നാദാപുരം പഞ്ചായത്ത് കമ്മിറ്റിയുടെ സീതി സാഹിബ്‌ വിദ്യാഭ്യാസ അവാർഡ് ലഭിച്ച നാദാപുരം മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ മുഹമ്മദ്‌ ബംഗ്ലത്തിന്  സുഹൃദ് സംഘം സ്വീകരണം നൽകി. നാദാപുരം അൽ ഹുദാ സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിലെ നിരവധി പ്രമുഖർ പങ്കെടുത്തു. 

മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സി വടകര ഉദ്ഘാടനം ചെയ്തു. വി സി ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. ചരിത്ര കാരൻ പി ഹരീന്ദ്രനാഥ്‌ ബംഗ്ലത്തിനെ ഷാൾ അണിയിച്ചു. ഇസ്മായിൽ വാണിമേൽ സ്വാഗതം പറഞ്ഞു. മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി  എൻ കെ മൂസ, ഇലാജ് ചെയർമാൻ   വയലോളി അബ്ദുല്ല, 
നാദാപുരം അർബൻ ബാങ്ക് ചെയർമാൻ 
എം കെ അഷ്‌റഫ്‌, തുണേരി പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ പി ഷാഹിന, കോൺഗ്രസ് നേതാവ് അഡ്വ. കെ എം രഘുനാഥ് എന്നിവർ പ്രസംഗിച്ചു. 
കെ കെ നവാസ്, വലിയാണ്ടി ഹമീദ്
നരിക്കോൾ ഹമീദ് ഹാജി, അബ്ബാസ് കണേക്കൽ, മരുന്നോളി കുഞ്ഞബ്ദുള്ള, സി കെ നാസർ,   എം സി സുബൈർ,
സി എച്ച് നജ്മ ബീവി, വലിയാണ്ടി അബ്ദുല്ല,  
കെ ടി കെ സമീറ,   നരിക്കോൾ അബ്ദുല്ല, കോടോത്ത് അന്ത്രു തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.


വളരെ പുതിയ വളരെ പഴയ