മലിനജലം തോട്ടിലൊഴുക്കിവിട്ട ക്വാർട്ടേഴ്സ് ഉടമയ്ക്ക് പിഴ. പിണറായി പാറപ്രം പ്രദേശത്ത് പഞ്ചായത്തുതല വിജിലൻസ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഫിർദോസ് ക്വാർട്ടേഴ്സിൽ നിന്ന് മലിനജലം തോട്ടിലേക്ക് ലൊഴുക്കിവിട്ടത് കണ്ടെത്തിയത്.
ക്വാർട്ടേഴ്സ് ഉടമയ്ക്ക് പതിനായിരം രൂപ പിഴ ചുമത്തി. ശാസ്ത്രീയമായ മലിനജല സംസ്കരണ സംവിധാനം ഒരുക്കാനും നിലവിലെ അപാകം പരിഹരിക്കാനും നോട്ടീസ് നൽകി. ഹെൽത്ത്, ഇൻസ്പെക്ടർ പി പി സ്വരരാഗ്, കെ ഷാജൻ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.