പിണറായി : കേരള ആയുർവേദ പാരമ്പര്യ വൈദ്യ ഫെഡറേഷൻ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകി.
വൈദ്യന്മാർ സമാഹരിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് മണ്ഡലം ഓഫീസിലെത്തി ഭാരവാഹികൾ കൈമാറി. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് രവിന്ദ്രൻ വൈദ്യർ, ജനറൽ സെക്രട്ടറി സേതുമാധവൻ ഗുരുക്കൾ, ട്രഷറർ എസ് സജു വൈദ്യർ,ജില്ലാ പ്രസിഡന്റ് ജയദേവ് വൈദ്യർ, സെക്രട്ടറി വി സി ബിജു വൈദ്യർ,ഗോപാലൻ വൈദ്യർ, പോക്കുട്ടി ഗുരുക്കൾ തുടങ്ങിയവർ പങ്കെടുത്തു.