Zygo-Ad

വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമ്പോൾ അഴിമതി ആരോപണങ്ങളും ആക്ഷേപങ്ങളും നേരിടേണ്ടി വരികയാണെന്ന് സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ.

 


തലശ്ശേരി:  വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമ്പോൾ അഴിമതി ആരോപണങ്ങളും ആക്ഷേപങ്ങളും നേരിടേണ്ടി വരികയാണെന്ന് സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ. തലശ്ശേരി നഗരസഭയുടെ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനാവശ്യ ആരോപണങ്ങൾ തള്ളിക്കളയുകയാണെന്നും സ്പീക്കർ പറഞ്ഞു.

സ്ഥലം എം.എൽ.എ. കൂടിയായ  സ്പീക്കറുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒന്നേ കാൽ കോടി  രൂപ വിനിയോഗിച്ച് ബഡ്സ് സ്കൂൾ കോംപൗണ്ടിലാണ് മൂന്ന് നില കെട്ടിട സമുച്ചയം നിർമ്മിച്ചത്. കൃഷി ഭവൻ, അംഗൻവാടി, ആരോഗ്യ വിഭാഗം ഓഫീസ്, മീറ്റിംഗ് ഹാൾ എന്നിവ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

സ്വന്തം വീട് സംരക്ഷിക്കുന്ന മാതൃകയിൽ കെട്ടിട സമുച്ചയങ്ങൾ സംരക്ഷിക്കാൻ ജീവനക്കാരും പൊതുജനങ്ങളും തയ്യാറാണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ സ്പീക്കർ ആവശ്യപ്പെട്ടു. ചെയർപേഴ്സൺ കെ. എം. ജമുനാ റാണി ടീച്ചർ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷയായി. വൈസ് ചെയർമാൻ എം. വി. ജയരാജൻ, കൗൺസിലർ ടി.വി. റാഷിദ ടീച്ചർ, വി.എം. സുകുമാരൻ, വി.പി. സജീവൻ, എം.പി. അരവിന്ദാക്ഷൻ, അഡ്വ. കെ.എ. ലത്തീഫ്, എം.പി. സുമേഷ് ,കെ. സുരേശൻ,ബി.പി. മുസ്തഫ, വർക്കി വട്ടപ്പാറ ,വളോറ നാരായണൻ, അസി. എഞ്ചിനിയർ റഹല എന്നിവർ പ്രസംഗിച്ചു.

വളരെ പുതിയ വളരെ പഴയ