കണ്ണൂർ: തലശ്ശേരി ജനറൽ ആസ്പത്രിയിൽ സ്വാന്തനം പെയിൻ ആൻഡ് പാലിയേറ്റീവ് ഹോം കെയർ പദ്ധതിയുടെ ഭാഗമായി വീടുകളിൽ ചെന്ന് ആരോഗ്യ ശുശ്രൂഷ നൽകുന്നതിന് ദിവസ വേതന അടിസ്ഥാനത്തിൽ പാലിയേറ്റീവ് നഴ്സിനെ നിയമിക്കും.
ഉദ്യോഗാർത്ഥികൾ 30-ന് വൈകിട്ട് നാലിന് മുൻപ് ആസ്പത്രിയിൽ അപേക്ഷ നൽകണം. എൻ എൻ എം, ജി എൻ എം, ബി എസ് സി നഴ്സിങ് എന്നിവയാണ് യോഗ്യത.