ധർമ്മടം പഞ്ചായത്തിൽ മാലിന്യ മുക്ത നവ കേരളത്തിന്റെ ഭാഗമായി മെഗാ ശുചീകരണ യജ്ഞം ധർമടം ബീച്ചിൽ നടന്നു. പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾ വാർഡ് 11, 12, 13 വാർഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികൾ, അങ്കണവാടി പ്രവർത്തകർ പഞ്ചായത്ത് മെമ്പർമാർ, പാലയാട് ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകർ ശുചീകരണ യജ്ഞത്തിൽ പങ്കാളിയായി. പഞ്ചായത്തിന് വേണ്ടി ധർമടം ബീച്ചിൽ പുതിയ ബീച്ച് മാനേജ്മെന്റ് ഒരു ബോട്ടിൽ ബൂത്ത് നൽകി. ബീച്ചിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ കെ രവി ബോട്ടിൽ ബൂത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ ഷീജ അധ്യക്ഷയായി. മുഹമ്മദ് ഷാജി, സി വി പുഷ്പ, എം പി മോഹനൻ, കെ ബിന്ദു, കെ പ്രസാദ് എന്നിവർ സംസാരിച്ചു.
.jpg)