തലശ്ശേരി : യുഡിഎഫ് സൈബർ ആക്രമണം നേരിടുന്ന മാളിയേക്കൽ ഗായകസംഘത്തെ സിപിഐ എം ജില്ലാസെക്രട്ടറി എം വി ജയരാജൻ ആദരിച്ചു. ചൊവ്വാഴ്ച രാത്രി മാളിയേക്കൽ തറവാട്ടിലെത്തിയാണ് ഗായകസംഘത്തെ ഷാൾ അണിയിച്ച് ആദരിച്ചത്. തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിൽ മാളിയേക്കൽ കുടുംബത്തെയും ഗായകസംഘത്തെയും അപമാനിച്ചവർക്കുള്ള മറുപടിയാണ് ഈ ആദരവെന്ന് എം വി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തിനൊപ്പം ദീർഘകാലമായി ഇഴുകിചേർന്ന കുടുംബ മാണ്. വർഷങ്ങളായി മാളിയേക്കൽ ഗായകസംഘം പാടുന്നുണ്ട്. എംഇഎസ് സമ്മേളനത്തിലടക്കം ആദ്യകാലത്ത് പാടിയതാണ് ചരിത്രം. തലശേരി കലാപകാലത്ത് മതമൈത്രിയുടെ സ്നേഹ ഗാഥകളുമായും ഇവർ തെരവിലിറങ്ങിയിട്ടുണ്ട്.
വടകര ലോക്സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജയുടെ വിജയത്തിനായും പാട്ടുപാടി പ്രചാരണം നടത്തിയ കുടുംബത്തെയും ഗായകസംഘത്തെയു മാണ് കോൺഗ്രസ്- മുസ്ലിംലീഗ് സംഘം പ്രതിഷേധാർഹമായ നടപടി യാണിതെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ പക്ഷപാതിത്വവും നിലപാടും പാട്ടിലൂടെ പ്രകടിപ്പിച്ചതിനാണ് അശ്ലീല സൈബർ ആക്രമണമെന്ന് മാളിയേക്കൽ കുടുംബം പറഞ്ഞു. പാട്ട് കുടുംബ ത്തിൻ്റെ വികാരമാണെന്ന്
മാളിയേക്കൽ മറിയുമ്മയുടെ മകൾ കുഞ്ഞാച്ചുമ്മ പറഞ്ഞു. അശ്ലീല അധിക്ഷേപം നടത്തിയവർ കോൺഗ്രസുകാരിയായ എന്നെ കമ്യൂണിസ്‌റ്റാക്കുകയാണ് ചെയ്തതെന്നും അവർ പറഞ്ഞു.
ഏരിയാ സെക്രട്ടറി സി കെ രമേശൻ, കാരായി ചന്ദ്രശേഖരൻ, കാത്താണ്ടി , ഒ വി ജാഫർ, അഡ്വ. കെ സത്യൻ എന്നിവരും ഒപ്പമുണ്ടായിരുന്നു