Skip to content
വാഗ്ഭടാനന്ദഗുരു പുരസ്ക്കാര ജേതാക്കൾക്ക് മാഹിയിൽ ഉജ്വല വരവേൽപ്പ്
വാഗ്ഭടാനന്ദഗുരു പുരസ്ക്കാര ജേതാക്കൾക്ക് മാഹിയിൽ ഉജ്വല വരവേൽപ്പ്

മാഹി: തിരുവനന്തപുരത്ത് കോലത്തുകര ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ വാഗ്ഭടാനന്ദഗുരുവിൻ്റെ ജൻമദിനാഘോഷങ്ങളുടെ ഭാഗമായി അവാർഡ് നേടിയ ബഹുമുഖ പ്രതിഭകൾക്ക് മാഹി റെയിൽവെ സ്റ്റേഷനിൽ എസ്.എൻ.ഡി.പി.മാഹി യൂണിയൻ പ്രവർത്തകർ ആവേശകരമായ സ്വീകരണം നൽകി
തുടർന്ന് മഞ്ചക്കൽ ജല കേളീ സമുച്ഛയത്തിൽ നടന്ന സ്വീകരണ സമ്മേളനം രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കല്ലാട്ട് പ്രേമൻ അദ്ധ്യക്ഷത വഹിച്ചു.
വിവിധ മേഖലകളിൽ അവാർഡ് ജേതാക്കളായ സജിത്ത് നാരായണൻ, ചാലക്കര പുരുഷു, രാജേഷ് അലങ്കാർ എന്നിവർ സംസാരിച്ചു.ഗുരുദേവ പ്രാർത്ഥനാ സദസ്സുമുണ്ടായി. പി.സി.ദിവാനന്ദൻ, സി. രാജേന്ദ്രൻ, ജിന ദാസ് ,ബീനാ ശശികുമർ, എം.ശ്രീജയൻ കെ. പി. അശോക് ,ഡോ :വിജയൻ, കെ.പി.സജീവൻ, എ സി..ഗംഗാധരൻ, സുചിത്ര പൊയിൽ, കെ.പി.അനൂപ്, രജീഷ് കരായി,വി.എം.ചന്ദ്രി,അരുൺ എന്നിവർ  നേതൃത്വം നൽകി.പ്രഭാത വിരുന്നുമുണ്ടായി.
തിരുവനവനന്തപുരം കുളത്തൂർ കോലത്തുകരക്ഷേത്രാങ്കണത്തിൽ നടന്ന അവാർഡ് ദാന ചടങ്ങ് ഭക്ഷ്യമന്ത്രി അഡ്വ. ജി.ആർ. അനിൽകുമാറാണ് ഉദ്ഘാടനം ചെയ്തത്. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എം എൽ എ മുഖ്യഭാഷണം നടത്തി.
ഗുരു സന്യാസി സുഖകാശ സരസ്വതി (ജ്ഞാനസാഗര പുരസ്ക്കാരം) ചാലക്കര പുരുഷു (മാധ്യമ പുരസ്ക്കാരം) രവീന്ദ്രൻ പൊയിലൂർ ( ശ്രീ നാരായണീയ സാംസ്ക്കാരിക പ്രവർത്തകൻ) സജിത് നാരായണൻ (ശ്രീ നാരായണീയ ദർശന സംഘാടകൻ) രാജേഷ് അലങ്കാർ ( ശ്രീ നാരായണിയ പ്രചാരകൻ) സിബിൻഹരിദാസ് (കഥാകാരൻ) ചിലക്കൂർ മഠം സുദർശനൻ വൈദ്യൻ (വൈദ്യ തിലകം)
എന്നിവരാണ് പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങിയത്. രാംദാസ് കതിരൂർ അദ്ധ്യക്ഷതവഹിച്ചു.തിരുവനന്തപുരത്തെ അറിവാണ് ഈശ്വരൻ പഠനകേന്ദ്രം, ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
കവയിത്രി ഡോ:ഷൈനി മീരവാഗ്ഭടാനന്ദഗുരുവിൻ്റെ ഛായാപടത്തിൽ ഭദ്ര ദീപം കൊളുത്തി.
കോലത്തുകരരാജലക്ഷ്മി അജയൻ,ഷൈജ കൊടുവള്ളി സംസാരിച്ചു.
ഗിരീഷ് സദാശിവൻ പുസ്തകപരിചയം നടത്തി. ചെമ്പഴന്തിയിലെ ശ്രീ നാരായണ അന്തർദ്ദേശീയ പഠന തീർത്ഥാടന കേന്ദ്രം ഡയറക്ടർ പ്രൊഫ എസ്. ശിശുപാലൻ, കോലത്തുകരക്ഷേത്ര സമാജം പ്രസിഡണ്ട് ജി.ശിവദാസൻ , സുകേഷ് (റിട്ട: ഐ.പി.എസ്) എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി..
തുടർന്ന് തിരുവനന്തപുരം കാവ്യവേദിയുടെ കവിയരങ്ങ് അരങ്ങേറി. വിശ്വംഭരൻ രാജസൂയ്യം മോഡറേറ്ററായിരുന്നു.. ശാസ്ത്രീയ നൃത്ത പരിപാടി, ഗുരുദേവ കൃതികളുടെ ആലാപനം എന്നിവയുണ്ടായി.

 

തലശ്ശേരി വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..