അറ്റകുറ്റപ്പണി: തലശ്ശേരി കുയ്യാലി റെയിൽവേ ഗേറ്റ് ഇന്ന് അടച്ചിടും
byOpen Malayalam News-
തലശ്ശേരി: കുയ്യാലി റെയിൽവേ ഗേറ്റിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് (ബുധനാഴ്ച) റെയിൽവേ ഗേറ്റ് അടച്ചിടും. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് ഗേറ്റ് അടച്ചിടുകയെന്ന് അധികൃതർ അറിയിച്ചു. ഈ സമയത്ത് യാത്രക്കാർ പകരം പാതകൾ ഉപയോഗിക്കേണ്ടതാണ്.