തലശ്ശേരി: എസ്.ടി.യു കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സാഹിർ പാലക്കലിന് മോട്ടോർ തൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു) തലശ്ശേരി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണവും സ്നേഹോപഹാര സമർപ്പണവും നൽകി.
ഫെഡറേഷൻ മേഖല പ്രസിഡന്റ് വി. ജലീലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് തലശ്ശേരി മുനിസിപ്പൽ പ്രസിഡന്റ് സി.കെ.പി. മമ്മു സ്നേഹോപഹാര സമർപ്പണം നിർവ്വഹിച്ചു.
മുസ്ലിം ലീഗ് തലശ്ശേരി മണ്ഡലം വൈസ് പ്രസിഡന്റ് റഷീദ് കരിയാടൻ, ടി.കെ. ജമാൽ, നെസീർ പൂക്കോട്, ഷൗക്കത്ത്, സി.പി. നാസ്സർ ഉമ്മഞ്ചിറ, ഒ.കെ. സാദിഖ്, നൗഷാദ് പി.കെ, നൗഷാദ് കൊളത്തായി, മൊയ്തു, ഷാജി, സാജിർ ഉമ്മഞ്ചിറ എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി കെ.പി. മഹറൂഫ് സ്വാഗതം പറഞ്ഞു.
