Zygo-Ad

പ്രഥമ എ.പി. അഹമ്മദ് സ്മാരക പുരസ്കാരം മുൻ മന്ത്രി പി.കെ.കെ. ബാവയ്ക്ക് സമ്മാനിച്ചു


തലശ്ശേരി (കണ്ണൂർ): തലശ്ശേരിയിലെ എ.പി. അഹമ്മദിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം മുൻ മന്ത്രിയും പ്രമുഖ രാഷ്ട്രീയ നേതാവുമായ പി.കെ.കെ. ബാവയ്ക്ക് സമ്മാനിച്ചു. തലശ്ശേരിയിൽ നടന്ന ചടങ്ങിൽ പി.കെ.കെ. ബാവയ്ക്ക് വേണ്ടി മകനും കേരള ഹൈക്കോടതി അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസുമായ അഡ്വ. എം. മുഹമ്മദ് ഷാഫി പുരസ്കാരം ഏറ്റുവാങ്ങി.

ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനവും അഡ്വ. എം. മുഹമ്മദ് ഷാഫി നിർവഹിച്ചു. ഇതിനുപുറമെ, വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ പ്രതിഭകൾക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ അദ്ദേഹം വിതരണം ചെയ്തു. സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.



വളരെ പുതിയ വളരെ പഴയ