തലശ്ശേരി: തലശ്ശേരി നോർത്ത് സബ് ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. എൽ.എൽ.എ. പി.കെ. പ്രവീൺ ആണ് ലോഗോ പ്രകാശന കർമ്മം നിർവഹിച്ചത്.
അടുത്ത മാസം 4, 5, 6 തീയതികളിലായി പാതിരിയാട് കോട്ടയം രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചാണ് കലോത്സവം അരങ്ങേറുന്നത്. ചടങ്ങിൽ സംഘാടക സമിതി ഭാരവാഹികളും അധ്യാപകരും ജനപ്രതിനിധികളും പങ്കെടുത്തു.
