തലശ്ശേരി: എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന വിവിധ തസ്തികകളിലേക്കുള്ള 2027-2029 കാലയളവിലെ പ്രൊവിഷണൽ എംപ്ലോയ്മെന്റ് സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് www.eemployment.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
സെലക്ട് ലിസ്റ്റ് സംബന്ധിച്ച് ആക്ഷേപങ്ങളോ പരാതികളോ ഉള്ള ഉദ്യോഗാർത്ഥികൾ നവംബർ 18-നകം തലശ്ശേരി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0490 2327923 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
