തലശ്ശേരി: ജീവകാരുണ്യ പ്രവർത്തന രംഗത്തെ നിസ്വാർത്ഥ സേവകരായ മുസ്ലിം സർവീസ് സൊസൈറ്റി (എം എസ് എസ്) യൂത്ത് വിംഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 'വൈ കണക്ട് - 26' സംഘടിപ്പിച്ചു. തലശ്ശേരി കുട്ട്യാമ്മു സെന്ററിൽ നടന്ന പരിപാടി എം എസ് എസ് സംസ്ഥാന കമ്മിറ്റി അംഗം എൻജിനീയർ പി. അബ്ദുൾ റസാഖ് ഉദ്ഘാടനം ചെയ്തു.
എം എസ് എസ് യൂത്ത് വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി സാദിഖ് വട്ടപ്പറമ്പ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. എം എസ് എസ് ജില്ലാ വൈസ് പ്രസിഡന്റ് പി.എം. അഷ്‌റഫ് അധ്യക്ഷത വഹിച്ചു.
യൂത്ത് വിംഗ് എക്സിക്യൂട്ടീവ് ഭാരവാഹികളായ ഷംനാദ്, അർഷാദ് തോട്ടത്തിൽ, ശഫാസ് അഹമ്മദ്, വി.എ. നാസർ ഹുദവി, കെ.പി. ജംഷീർ, നസീർ, നൗഫൽ മാസ്റ്റർ, ബി.ടി. കുഞ്ഞു, വി.കെ. മുഹമ്മദ് സിനാൻ എന്നിവർ സംസാരിച്ചു. എം എസ് എസ് ജില്ലാ സെക്രട്ടറി എം. സക്കരിയ സ്വാഗതവും ട്രഷറർ പി.എം. അബ്ദുൾ ബഷീർ നന്ദിയും പറഞ്ഞു.
