Zygo-Ad

കീലേരി കുഞ്ഞിക്കണ്ണൻ ടീച്ചറുടെ 87-ാം ചരമവാർഷിക ദിനം ആചരിച്ചു

 


തലശ്ശേരി: ഇന്ത്യൻ സർക്കസ് കുലപതി കീലേരി കുഞ്ഞിക്കണ്ണൻ ടീച്ചറുടെ 87-ാം ചരമവാർഷിക ദിനം ഇന്ത്യൻ സർക്കസ് എംപ്ലോയീസ് യൂണിയന്റെ (ഐഎൻടിയുസി) ആഭിമുഖ്യത്തിൽ ആചരിച്ചു. തലശ്ശേരി എൽ. എസ്. പ്രഭു സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങ് ഫാ. ജി. എസ്. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.

എം. പി. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചുര്യായി ചന്ദ്രൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. അവശതകൾക്കിടയിലും നിരവധിയായ സർക്കസ് കലാകാരന്മാർ ചടങ്ങിൽ സംബന്ധിച്ചു. കെ. ഇ. പവിത്രരാജ് സ്വാഗതവും എൻ. കെ. ബിജു നന്ദിയും പറഞ്ഞു.


വളരെ പുതിയ വളരെ പഴയ