തലശ്ശേരി: ടെല്ലിച്ചെറി റോട്ടറി ക്ലബ്ബ്, ടെല്ലിച്ചെറി ഇന്നർ വീൽ ക്ലബ്ബ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. തലശ്ശേരി അമൃത വിദ്യാലയത്തിൽ വെച്ച് നടന്ന പരിപാടി ഐഎംഎ പ്രസിഡന്റ് ഡോ. ജോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
റോട്ടറി പ്രസിഡന്റ് ശലീന സുഹാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇന്നർ വീൽ പ്രസിഡന്റ് കവിത ശ്രീജിത്ത്, മീഡിയ ചെയർമാൻ മേജർ പി ഗോവിന്ദൻ, ഇന്നർ വീൽ സെക്രട്ടറി ഉമ കെ എൻ എന്നിവർ സംസാരിച്ചു. റോട്ടറി സെക്രട്ടറി ദിലീപ് കുമാർ ടി എം സ്വാഗതവും ക്ലബ്ബ് അഡ്മിൻ സുഹാസ് വേലാണ്ടി നന്ദിയും പറഞ്ഞു.
ചടങ്ങിൽ ഐഎംഎ പ്രസിഡന്റ്, സ്കൂൾ പ്രിൻസിപ്പൽ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ബോധവൽക്കരണ ക്ലാസും നടന്നു.
